പാലക്കാട് ബൈക്കിലെത്തി മാല കവർന്ന കേസിൽ കൊല്ലം സ്വദേശികൾ പിടിയിലായി…..

അന്തർ സംസ്ഥാന മോഷ്ടാക്കളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. 2024 ജൂൺ 29 ന് എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തി പുറകിൽ നിന്നും മാല കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം സ്വദേശി സെയ്താലി (24), വടക്കേവിള പള്ളി മൊക്ക് കൊല്ലം സ്വദേശി അമീർഷാ (28) എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് എറണാകുളം ചെറായയിൽ നിന്നും പിടികൂടിയത്.

Related Articles

Back to top button