പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിക്കാന്‍ ഒരുങ്ങി റെയില്‍വെ..മംഗളൂരു ഡിവിഷന്‍ രൂപീകരിക്കും…

പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിക്കാനുള്ള നീക്കവുമായി റെയിൽവേ.മംഗളൂരു റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനാണ് നീക്കം. ഇതിനായി കേന്ദ്ര റെയില്‍വെ സഹമന്ത്രി വി സോമണ്ണ വിളിച്ച യോഗം നാളെ ചേരും. എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വെ ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വെ ഡിവിഷനുകളില്‍ ഒന്നാണ്. നേരത്തെ പാലക്കാട് ഡിവിഷന്‍ പിളർത്തിയായിരുന്നു സേലം ഡിവിഷന്‍ രൂപീകരിച്ചത്.

അതേസമയം പാലക്കാട് റെയില്‍വെ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും റെയില്‍വെ ഇതിൽ നിന്നും പിന്മാറണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരമേറിയ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കമെന്നും മന്ത്രി പ്രതികരിച്ചു.കൂടാതെ പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പ്രതികരിച്ചു.

Related Articles

Back to top button