പാലക്കാട് ഡിപ്പോയിലെ 2 ലോക്കോ പൈലറ്റുമാരെ സ്‌ഥലംമാറ്റി കാരണം ഇതാണ്…
അർഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിൻ ഓടിക്കില്ലെന്ന തീരുമാനവുമായി ലോക്കോ പൈലറ്റുമാർ നടത്തിവരുന്ന സമരത്തിൽ പങ്കെടുത്ത പാലക്കാട് ഡിപ്പോയിലെ രണ്ട് ലോക്കോ പൈലറ്റുമാരെ സ്‌ഥലംമാറ്റി. ജോലിക്കെത്തിയില്ലെന്നു കാട്ടിയാണ് റെയിൽവേയുടെ നടപടി. സമരത്തെ തുടർന്ന് ഇതുവരെ അഞ്ച് ലോക്കോ പൈലറ്റുമാരെയാണു റെയിൽവേ സ്‌ഥലം മാറ്റിയത്. സ്ഥലംമാറ്റ നടപടി പിൻവലിച്ചില്ലെങ്കിൽ ട്രെയിൻ ഗതാഗതം തസ്സപ്പെടുന്ന വിധത്തിൽ സമരം ശക്തമാക്കുമെന്നാണ് ലോക്കോ പൈലറ്റുമാരുടെ സംഘടനയുടെ തീരുമാനം.