പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണു..കഴുത്തിൽ വടമിട്ട് കുരുക്കി വെടിവച്ച് കൊന്നു…

എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവച്ചു കൊന്നു.. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. 5 പന്നികളുണ്ടായിരുന്നു. ഇവയെവെടിവച്ച് കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ‌ അപകട സാധ്യതയുള്ളതിനാലാണ് വെടിവച്ചു കൊന്നത്.

പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവച്ചത്. ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപന്നികൾ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് അധികൃതർ എത്താൻ വൈകിയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.പ്രദേശത്ത് കാട്ടു പന്നികളുടെ ആക്രമണം പതിവാണ്.

Related Articles

Back to top button