പാലക്കാട് ഉപതെരഞ്ഞെടുപ്പ്..ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നതായി പരാതി..ബിജെപിയിൽ തർക്കം…

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം. ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാ​ഗം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. ഔദ്യോഗിക പക്ഷം ശോഭ സുരേന്ദ്രനെ അവഗണിക്കുന്നതായി പരാതിയും നിലനിൽക്കുന്നു.

ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം.സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ്‌ എന്നിവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക്‌ നിർദേശിച്ചതായാണ്‌ വിവരം.ശോഭ സുരേന്ദ്രന്റെ പേര്‌ ആരും നിർദേശിച്ചില്ലെന്ന്‌ വരുത്തിത്തീർത്ത്‌ കേന്ദ്ര നേതൃത്വത്തിന്‌ റിപ്പോർട്ട്‌ നൽകാനാണ്‌ നീക്കമെന്ന്‌ ആക്ഷേപമുണ്ട്‌. ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ശോഭ പക്ഷം മുന്നറിയിപ്പ്‌ നൽകിയെന്നാണ് വിവരം.

Related Articles

Back to top button