പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ്..വനിതയെ മത്സരിപ്പിക്കാൻ സിപിഐഎം..പ്രഥമ പരിഗണന…

പാലക്കാട്‌ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സിപിഐഎം. സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചന. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയറ്റിലാണ് തീരുമാനം. പ്രഥമ പരിഗണന ബിനുമോൾക്ക് നൽകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ ബിനുമോൾ സിപിഐഎം ജില്ലാ കമ്മറ്റി അംഗം കൂടിയാണ്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം.

Related Articles

Back to top button