പാലക്കാട്ടെ വിവാദ ഫ്ലക്സ്..പൊലീസെത്തി നീക്കം ചെയ്തു….

പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി എ വിജയരാഘവന് അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പൊലീസ് നീക്കം ചെയ്തു. നാട്ടുകൽ പൊലീസെത്തിയാണ് പാലക്കാട് മണ്ഡലത്തിൽ പൊൻപാറയിലെ സി പി എം ബൂത്ത്‌ കമ്മറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സ് നീക്കം ചെയ്തത് .പാലക്കാടിന്‍റെ നിയുക്ത എം പിക്ക് അഭിവാദ്യങ്ങൾ എന്നുപറഞ്ഞുകൊണ്ട് എ വിജയരാഘവനെ അഭിനന്ദിച്ചുള്ള ബോർഡാണ് പൊലീസ് എടുത്തുമാറ്റിയത്. തെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് ആയതുകൊണ്ടാണ് നീക്കം ചെയ്തതെന്ന് മണ്ണാർക്കാട് ഡി വൈ എസ് പി വ്യക്തമാക്കി.അതേസമയം സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു അറിയിച്ചിരുന്നു.

Related Articles

Back to top button