പാലക്കാട്ടെ ജെ പി നദ്ദയുടെ പരിപാടിയിൽ എ വി ഗോപിനാഥും…
പാലക്കാട്ടെ ബിജെപി പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് വിട്ട മുൻ എംഎൽഎ എവി ഗോപിനാഥ്.ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പൗരപ്രമുഖരുമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് എ വി ഗോപിനാഥ് എത്തിയത്. കോൺഗ്രസുമായി ഇടഞ്ഞ നേതാവ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി പരിപാടിയിലും ഇദ്ദേഹം എത്തിയത്. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും കർഷകരുടെ പ്രശ്നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.