പാറ മുകളിലെ ആളൊഴിഞ്ഞ സ്ഥലത്ത് യുവാക്കള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത 7 പെണ്‍കുട്ടികൾ
തിരുവനന്തപുരം :
പോത്തന്‍കോട് വെള്ളാണിക്കല്‍ പാറ മുകളിലെ ആളൊഴിഞ്ഞ ഇടങ്ങളില്‍ അസ്വഭാവികമായി യുവാക്കള്‍ക്ക് ഒപ്പം കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥിനികളെയും ഏഴ് യുവാക്കളെയുമാണ് പോത്തന്‍കോട് പൊലീസ് പിടികൂടിയത്. വെള്ളാണിക്കല്‍ പാറമുകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രക്ഷകര്‍ത്താക്കളോടൊപ്പം വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.