പാറശ്ശാല -വെള്ളറട മലയോര ഹൈവേയിൽ ഗതാഗതക്കുരുക്ക്…..മദ്യശാലകൾക്ക് മുന്നിലെ തിരക്കിന് പ്രധാന കാരണം…

പാറശ്ശാല: മലയോര ഹൈവേയിലെ പാറശ്ശാല മുതൽ കാരക്കോണം വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. കേരള-തമിഴ്നാട് അതിർത്തി പ്രദേശത്തെ പ്രധാന പാതയായ ഇവിടെ വെള്ളറടയിൽ നിന്നും പാറശ്ശാലയിൽ നിന്നും കുന്നത്തുകാലിൽ നിന്നും എത്തിച്ചേരുന്ന റോഡുകളുടെ സംഗമസ്ഥാനമായ കന്നുമാമുട്ടിലാണ് ഗതാഗത സ്തംഭനം സ്ഥിരമായി ഉണ്ടാകുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഇവിടം തമിഴ്നാട് ഭാഗമായതിനാൽ മലയോര ഹൈവേ നിർമ്മാണ സമയത്ത് ജംഗ്ഷൻ വികസനവും നടന്നിട്ടില്ല. തിരക്കേറുന്ന വൈകുന്നേരത്തെ യാത്രികരാണ് കൂടുതലും ഗതാഗതക്കുരുക്കിൽ പെടുന്നത്. പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച പകൽ മണിക്കൂറുകളാണ് ഇവിടെ വാഹന ഗതാഗതം സ്തംഭിച്ചത്.കന്നുമാമൂട്ടിൽ തമിഴ്നാട് പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് .പാറശ്ശാല മുതൽ കാരക്കോണം വരെയുള്ള മലയോര ഹൈവേയിലെ ഇരു സംസ്ഥാനങ്ങളു ടെയും മദ്യശാലയ്ക്കു മുന്നിലെ വാഹന പാർക്കിംഗും തിരക്കും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പാറശ്ശാലയിലെ ബവ്റിജസ് കോർപ്പറേഷൻ മദ്യവില്പനശാലയ്ക്കു മുന്നിൽ രാവിലെ 10 മണി ,മുതൽ ഷോപ്പ് അടയ്ക്കും വരെയും വാഹനങ്ങളുടെയും മദ്യം വാങ്ങാനെത്തുന്നവരുടെയും വലിയ തിരക്കാണ് .പാതയിൽ പളുകൽ കഴിഞ്ഞ് കന്നുമാമൂട്ടിലെത്തിയാൽ കുപ്പിക്കഴുത്ത് പോലുള്ള റോഡിൽ വ്യാപാര സ്ഥാപനങ്ങളിലും ചന്തയിലും തമിഴ്നാട് ടാസ്മാക് മദ്യശാലയിലുമെത്തുന്നവരുടെ തിരക്കാണ്.വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനുള്ള സാഹചര്യം ഇവിടെ ഒരുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഇതു മൂലമുണ്ടാകുന്ന അപകടങ്ങളും പെരുകുന്നു. ചരക്കിറക്കാനെത്തുന്ന ലോറികളുടെ പാർക്കിംഗും ഗതാഗത തടസമുണ്ടാക്കുന്നു.

തിരക്കേറിയ മലയോര ഹൈവേയിലെ മദ്യശാലകളിൽ എത്തുന്നവർക്ക് വാഹന പാർക്കിംഗിനുള്ള സൗകര്യമില്ലാത്തത് തന്നെയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.നിയന്ത്രിക്കാനാളില്ലാത്തത് വേറെയും പ്രശ്നങ്ങൾക്ക് കാരണമാ കുന്നു. ബൈക്കുകളിൽ അമിത വേഗതയിലെത്തുന്ന അഭ്യാസപ്രകടന ക്കാരാണ് മറ്റൊരു തലവേദന. ഇത്തരക്കാ രെ പിടികൂടാനോ നടപടിയെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്.മലയോര ഹൈവേയ്ക്കാ യുള്ള നിർദിഷ്ട അളവിൽ റോഡ് വികസിപ്പിച്ചിട്ടില്ലെന്നും നടപ്പാതയുൾപ്പെ ടെയുള്ള ജംഗ്ഷൻ വികസനം അട്ടിമറിച്ചതിൻ്റെ ഫലമാണ് നിലവിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്. പാതയിലെ പളുകൽ മുതൽ കന്നുമൂട് വരെയുള്ള തമിഴ്നാട് പ്രദേശത്ത് ഒരു പണിയും ചെയ്യാൻ തമിഴ്നാട് സർക്കാർ അനുവദിച്ചതുമില്ല. റോഡ് പണി നടന്നു വരുന്ന അമരവിള കാരക്കോണം പാതയിലും ഇതേ നിലയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. പ്രധാന ജംഗ്ഷനായ കുന്നത്തുകാലിൽ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്തിട്ടില്ല. റവന്യൂ പുറമ്പോക്ക് ഭൂമി കയ്യടക്കി നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭത്തിൻ്റെ പാതയിലാണ്. നെടിയാംകോട്, ധനുവച്ചപുരം ഭാഗങ്ങളിൽ നിർധനരുടെ കിടപ്പാടം വരെ ഇടിച്ചു നിരത്തിയെന്ന ആരോപണമുള്ളപ്പോഴാണ് കുന്നത്തു കാലിൽ റവന്യൂ ഭൂമി ഏറ്റെടുക്കുന്നില്ലെന്ന ആരോപണമുയർ ന്നിട്ടുള്ളത്. സജിചന്ദ്രൻ.

Related Articles

Back to top button