പാര്‍ലമെന്റിൽ രാഹുൽ ഗാന്ധി കാഴ്ച്ചവെച്ചത് അനുകമ്പ നേടാനുള്ള നാടകമെന്ന് നരേന്ദ്ര മോദി…..
രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാര്‍ലമെന്റിലുണ്ടായത് അനുകമ്പ നേടാനുള്ള നാടകമെന്ന് കുറ്റപ്പെടുത്തിയ മോദി രാഹുലിനെ ബാലക്ബുദ്ധിയെന്ന് വിളിച്ചും പരിഹസിച്ചു. ‘ബാലക്ബുദ്ധി കരയുകയാണ്. ഇയാള്‍ എന്ന അടിച്ചു, അയാള്‍ എന്നെ അടിച്ചു, ഇവിടെയാണ് അടിച്ചത്, അവിടെയാണ് അടിച്ചത്. ഇത് സഹതാപം നേടാനുള്ള നാടകമാണ്. കുട്ടികളുടെ മനസ്സുള്ള അയാള്‍ക്ക് എന്താണ് പറയേണ്ടതെന്നോ, എങ്ങനെയാണ് പെരുമാറേണ്ടതെന്നോ അറിയില്ല. ചിലപ്പോള്‍ അയാള്‍ ലോക്സഭയില്‍ ഉച്ചമയക്കത്തിലാണ്. രാജ്യത്തിന് അയാളെ നന്നായി അറിയാം. നിങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ അറിയില്ലെന്നാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ അയാളോട് പറയുന്നത്’ എന്നായിരുന്നു മോദിയുടെ പരിഹാസം. ഇന്നലെ അഗ്നിവീര്‍ സംബന്ധിച്ചും നുണ പറഞ്ഞു. കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും നുണയുടേയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.