പാര്‍ട്ടി വിപ്പ് ലംഘിച്ചു..നാല് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി…
കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാറുകുടിയിൽ, മൂന്നാം വാർഡ് അംഗം ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാർഡ് അംഗം ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആർഎംപി ടിക്കറ്റിൽ മത്സരിച്ച നാലു പേരും പാർട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാണ് നടപടി.