പാര്‍ട്ടിയുണ്ടാക്കുന്നില്ല..കാലുവെട്ടിയാല്‍ വീല്‍ചെയറിലായാലും വരുമെന്നും അൻവർ…

താന്‍ പാര്‍ട്ടിയുണ്ടാക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. കാലുവെട്ടിയാല്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എഡിജിപി അജിത് കുമാറിനെതിരെയും സിപിഎമ്മിന് എതിരെയും രൂക്ഷ വിമർശനമാണ് അൻവർ ഉന്നയിച്ചത്.അജിത് കുമാറിനെ വച്ച് ആർഎസ്എസ് മോശപ്പെട്ട പല പ്രവൃത്തികളും ചെയ്തിട്ടുണ്ടെന്ന് അൻവർ ആരോപിച്ചു. എന്നാൽ താൻ ഉന്നയിച്ച പ്രശ്നങ്ങളെ പാർട്ടി അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്തും നേരിടാന്‍ തയ്യാറാണ്. താന്‍ വെടികൊണ്ട് വീണേക്കാം. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button