പാരീസ് ഒളിമ്പിക്സ്.. ഷൂട്ടിങ്ങിൽ മെഡൽ പ്രതീക്ഷ.. ഇന്ന് രണ്ട് ഫൈനലുകൾ…

പാരിസ്: ഷൂട്ടിങ് ഇനത്തിൽ നിന്നും കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിച്ച് ഇന്ത്യ. ഒളിംപിക്‌സിന്റെ മൂന്നാം ദിനമായ ഇന്ന് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാളും പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ അര്‍ജുന്‍ ബബുതയും കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് രമിതയുടെ ഫൈനല്‍. അര്‍ജുന്റെ ഫൈനല്‍ മത്സരം 3.30-നാണ്. അമ്പെയ്ത്തില്‍ പുരുഷ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും ഇന്നാണ്.

Related Articles

Back to top button