പാരീസ് ഒളിമ്പിക്സ്.. മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു…

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമംഗളായ അഞ്ച് മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), മുഹമ്മദ് അജ്മൽ (റിലേ ), പി.ആർ. ശ്രീജേഷ് (ഹോക്കി ), എച്ച്.എസ് പ്രണോയ് ( ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. ഒളിമ്പിക്സിനായുള്ള പരിശീലനത്തിനും മറ്റ് തയ്യാറെടുപ്പുകൾക്കുമാണ് ഈ തുക.

ശ്രീജേഷിൻറെ നേതൃത്വത്തിലുള്ള കഴിഞ്ഞ തവണ മികച്ച നേട്ടമുണ്ടാക്കിയ പുരുഷ ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനും മന്ത്രി വിജയാശംസകൾ നേർന്നു.

Related Articles

Back to top button