പാരീസ് ഒളിമ്പിക്‌സ്..ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം…

ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ഇറങ്ങും.പുരുഷ വിഭാഗത്തിൽ ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌, വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരി, ഭജൻ കൗർ, അങ്കിത ഭഗത്‌ എന്നിവരാണ് ഇന്ന് ഇറങ്ങുന്നത്. ഇത്തവണത്തെ ഒളിമ്പിക്സിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്പെയ്ത്ത്.

ഫുട്ബോൾ, റഗ്ബി, ഹാൻഡ്ബോൾ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്.പുരുഷ ഫുട്ബോളിൽ പന്ത്രണ്ടരയ്ക്ക് ആതിഥേയരായ ഫ്രാൻസ് , അമേരിക്കയെ നേരിടും. വനിത വിഭാഗത്തിൽ രാത്രി പത്തരയ്ക്ക് ബ്രസീൽ , നൈജീര പോരാട്ടവും ഇന്നുണ്ട്.

Related Articles

Back to top button