പാരീസ് ഒളിംപിക്സ്.. ജയം തേടി ഇന്ത്യൻ പുരുഷ ഹോക്കി ടീം.. എതിരാളികൾ ശക്തരായ അർജന്റീന…
പാരിസ്: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. അർജന്റീനയാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. കരുത്തരായ ബെൽജിയം, ഓസ്ട്രേലിയ എന്നിവരുള്ള ഗ്രൂപ്പിൽ വിജയവുമായി അടുത്ത ഘട്ടം ഉറപ്പിക്കുകയാവും ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.
ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ് ഇന്ത്യ. ബെൽജിയമാൻ ഒന്നാമത്. ഇന്നത്തെ മത്സരത്തിൽ അർജന്റീനയെയും അടുത്ത മത്സരത്തിൽ അയർലൻഡിനെയും തോൽപ്പിക്കാനായാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകൾ നിലനിർത്താം. പന്ത്രണ്ട് ടീമുകളുള്ള ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ടം. ഇരുഗ്രൂപ്പിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടറിൽ യോഗ്യത നേടും. ഇന്ത്യൻ സമയം വൈകിട്ട് 4.15നാണ് മത്സരം ആരംഭിക്കുന്നത്. സ്പോര്‍ട്സ് 18ലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.