പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ…

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം.ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. എന്നാൽ ലഭിച്ച ഗോൾ അവസരങ്ങൾ മുതലാക്കാൻ ആർക്കും കഴിഞ്ഞില്ല. ബ്രിട്ടന്റെ മൂന്ന് ശ്രമങ്ങളാണ് മലയാളി താരം പി ആർ ശ്രീജേഷ് തടഞ്ഞിട്ടത്. തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല.



