പാരാലിംപിക്സിൽ രണ്ടാം സ്വർണം നേടി ഇന്ത്യ…

പാരീസ് പാരാലിംപ്ക്സിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി നിതേഷ് കുമാർ. ബാഡ്മിന്റണിലാണ് നിതേഷ് കുമാറിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി.‌‌ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെയാണ് പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് സ്വർണം സ്വന്തമാക്കിയത്.

ഇന്ത്യക്കായി ഡിസ്‌കസ് ത്രോയിൽ യോഗേഷ് കതുനിയ വെള്ളി നേടി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56ലാണ് മെഡൽ നേട്ടം. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഫൈനലില്‍ പുറത്തെടുത്തത്.രണ്ട് സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

Related Articles

Back to top button