പാരാംലിപിക്‌സില്‍ സ്വര്‍ണനേട്ടം..ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡലുകള്‍….

പാരാലിംപിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്ന് മെഡല്‍ സ്വന്തമാക്കി. വനിത താരങ്ങളുടെതാണ് അഭിമാനപ്രകടനം. വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ അവനി ലെഖാരെ സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി. 100 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡല്‍ നേടിയത്. ടോക്കിയോ പാരാലിംപിക്‌സിലും ഇതേയിനത്തില്‍ അവനി സ്വര്‍ണം നേടിയിരുന്നു.

അതേസമയം വനിതകളുടെ നൂറ് മീറ്ററില്‍ പ്രീതി പാല്‍ വെങ്കലം നേടി. 14.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി.ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.

Related Articles

Back to top button