പാമ്പ് കടിയേറ്റ് 22കാരൻ മരിച്ചു..കടിച്ച പാമ്പിനെ വരിഞ്ഞുകെട്ടി ചിതയിലെറിഞ്ഞ് നാട്ടുകാര്‍…

22 കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് പാമ്പിനെ ചിതയിലെറിഞ്ഞു കത്തിച്ച് നാട്ടുകാർ.പാമ്പ് മറ്റാരെയെങ്കിലും ഇനിയും ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് ചിതയില്‍ എറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.ഛത്തീസ്ഗഢിലാണ് സംഭവം.വീട്ടിലെ കിടപ്പുമുറിയില്‍ കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വര്‍ രതിയ എന്ന 22 കാരനെ പാമ്പു കടിച്ചത്.

പാമ്പിനെ പിടികൂടി ഗ്രാമവാസികള്‍ കൊട്ടയില്‍ സൂക്ഷിച്ചു. കയര്‍ ഉപയോഗിച്ച് പാമ്പിനെ വരിഞ്ഞുകെട്ടി വലിച്ചിഴച്ചാണ് മൃതദേഹം സംസ്‌കരിച്ച അതേ ചിതയിലെറിഞ്ഞത്. അതേസമയം, ഗ്രാമവാസികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button