പാനൂർ സ്ഫോടനം..സിപിഐഎം നേതാക്കൾ മരിച്ച ഷെറിൻ്റെ വീട്ടിൽ…
പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിൻ്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തി. സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത് .ശവസംസ്കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. പാർട്ടിയുമായി പ്രതികൾക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഐഎം നിലപാട്.ഇതിന് പിന്നാലെയാണ് നേതാക്കൾ സന്ദർശനത്തിന് എത്തിയത് .
ഇതേസമയം ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന നടക്കുകയാണ് . പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിന്‍റേയും സിആര്‍പിഎഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടക്കുന്നത് .നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ,കേരള പൊലീസ് എന്നിവര്‍ക്കൊപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.