പാനൂർ സ്ഫോടനം.. മുഖ്യ ആസൂത്രകന്‍ പിടിയിൽ…
പാനൂർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇയാളെ പിടി കൂടിയത്. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു .
സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി മല് ബാബു, ചറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29), സായൂജ് എന്നിവരെ ഇതുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.