പാനൂർ ബോംബ് സ്ഫോടനം..രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൂടി ജാമ്യം…
പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം ലഭിച്ചു.ഡി വൈ എഫ് ഐ പ്രവർത്തകരായ ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമൽ ബാബു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
കേസിലെ മൂന്ന് പ്രതികൾക്ക് ഇന്നലെ തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ ആദ്യ അഞ്ചു പ്രതികളിൽ പെട്ടഅരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരുന്നത്.പിന്നാലെയാണ് മറ്റ് രണ്ടുപേർക്ക് കൂടി ഇന്ന് ജാമ്യം ലഭിച്ചത്.