പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്..വിധി ഇന്ന്….
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് ആണ് കേസിലെ പ്രതി.പ്രണയനൈരാശ്യത്തിന്റെ പകയില്‍ ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു.2022 ഒക്ടോബർ 22ന് പാനൂരിലായിരുന്നു സംഭവം.
വിഷ്ണുപ്രിയ ഒറ്റക്കായിരുന്ന സമയത്ത് വീട്ടിൽ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പിന്നിൽ.