പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെയുള്ള ബോംബാക്രമണം..5 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്…
പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാനൂര്‍ സ്വദേശികളായ ആദര്‍ശ്, റിനീഷ്, അമ്പരീഷ്, വിജേഷ്, മുരളി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
. തെക്കേ പാനൂരിലെ രജീഷിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രജീഷിന് തലയ്ക്കും കയ്യിലും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.