പാത്രങ്ങള്‍ വെട്ടിത്തിളങ്ങണോ..വെള്ളത്തില്‍ ഇതുകൂടി ഒഴിച്ചാല്‍ മതി…

എത്ര സോപ്പിട്ട് കഴുകിയാലും ചില്ലുപാത്രങ്ങള്‍ നല്ലതുപോലെ വെട്ടിത്തിളങ്ങാറില്ല. എന്നാല്‍ ഇനിമുതല്‍ ഇത്തരം പാത്രങ്ങള്‍ കഴുകുമ്പോള്‍ തിളങ്ങുന്നില്ല എന്ന പരാതി വേണ്ട. പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

വിനാഗിരി ഇല്ലെങ്കില്‍ അമോണിയ ചേര്‍ത്ത വെള്ളം കൊണ്ട് കഴുകിയെടുത്താല്‍ ഗ്ലാസ് പാത്രങ്ങള്‍ തിളങ്ങും. മങ്ങിയ കണ്ണാടിപ്പാത്രങ്ങളും ഫോട്ടോകളുടെ ചില്ലുകളും അല്‍പ്പം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ചെടുത്താല്‍ അവയ്ക്ക് പഴയ ഭംഗി കിട്ടും.

നാരങ്ങാത്തൊലി കൊണ്ട് ചില്ലുപാത്രങ്ങള്‍ തുടച്ചെടുത്താല്‍ അവ വെട്ടിത്തിളങ്ങും. നാരങ്ങാ നീര് പിഴിഞ്ഞെടുത്ത ചെറുനാരങ്ങാത്തോട് കൊണ്ട് കഴുകിയാലും നല്ലതുപോലെ വെട്ടിത്തിളങ്ങും.

Related Articles

Back to top button