പാഡി റസീപ്റ്റ് ഷീറ്റുകളിൽ ഒളിഞ്ഞിരിക്കുന്നത് കർഷകരോടുള്ള സർക്കാർ വഞ്ചന

മാവേലിക്കര: നെല്ലിന്റെ വിലക്ക് പകരമായി വിതരണം ചെയ്യുന്ന പാഡി റസീപ്റ്റ് ഷീറ്റുകളിൽ ഒളിഞ്ഞിരിക്കുന്നത് കർഷകരോടുള്ള സർക്കാർ വഞ്ചനയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ അഭിപ്രായപ്പെട്ടു. സർക്കാർ സംഭരിച്ച നെൽവില ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കായംകുളം-മാവേലിക്കര നിയോക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാവേലിക്കര എസ്.ബി.ഐ റീജണൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സർക്കാർ, ബാങ്കുകൾക്ക് പണം കൈമാറാത്ത കാരണത്താൽ പി.ആർ. ഷീറ്റുകളുമായി ബാങ്കുകളിലെത്തുന്ന കർഷകൻ വായ്പ ലഭ്യമാകാതെ കടക്കെണിയിലാവുകയാണ്. രസവളത്തിനും കീടനാശിനികൾക്കും ചരിത്രത്തിലാദ്യമായി സബ്‌സിഡി പിൻവലിക്കുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത നടപടി കേന്ദ്ര ഗവണ്മെന്റിന്റെ കർഷക വിരുദ്ധതയാണ് വ്യക്തമാക്കുന്നത്. കർഷക കോൺഗ്രസ്‌ മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌ നോവൽ രാജിന്റെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മൂഞ്ജനാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് തങ്കച്ചൻ, ചിറപ്പുറത്ത് മുരളി, അലക്സ് മാത്യു, നൂറനാട് അജയൻ, എം.കെ.വിജയൻ പിള്ള, വയലിൽ സന്തോഷ്, ഷെഫീഖ് തമരക്കുളം, രവീന്ദ്രൻ നായർ, രാധാകൃഷ്ണപിള്ള, സുഭാഷ് പടനിലം, ദേവരാജൻ, പവിത്രൻ, ബ്ലോക്ക് പ്രസിഡന്റുമാരായ ജി.ഹരിപ്രകാശ്, അനീ വർഗീസ്, ജി ഗോപൻ, ജോൺ കെ മാത്യു,രാജൻ ചെങ്കളിൽ, മോഹൻലാൽ, ഷാജി, ഷെഫീഖ് കണ്ണനാംകുഴി, രവീന്ദ്രൻ നായർ, പ്രഹ്ളാദൻ, രാധാകൃഷ്ണപിള്ള, കബീർ, പവിത്രൻ, ഓമനക്കുട്ടൻ, ഉണ്ണികൃഷ്ണപിള്ള, പ്രസന്നൻ പിള്ള, കെ രാജൻ, നെൽസൺ, ജോസ്, സുധാകരൻ, ആൽബി, ശിവൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button