പാഠപുസ്തകത്തിലെ ആ വൈറലായ ചിത്രം കുട്ടികള്‍ വരച്ചതെന്ന് മന്ത്രി…

ഈ അധ്യയന വര്‍ഷം ഏറെ പ്രത്യേകതയുള്ളതാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.ഈ വര്‍ഷത്തെ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഗ്രീന്‍ക്യാംപസ് കുട്ടികള്‍ ഏറ്റെടുക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പുതിയ പാഠപുസ്തകങ്ങള്‍ പഠിക്കുന്ന വര്‍ഷമാണ്. 99 ശതമാനം അധ്യാപകര്‍ക്കും ട്രെയിനിങ്ങ് നല്‍കി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ ട്രെയിനിങ്ങ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഭാവി മുന്നില്‍കണ്ട് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ വകുപ്പ് നടത്തും. കേരളത്തിലെ വിദ്യാഭ്യാസം എന്നുപറഞ്ഞാല്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ നടത്തുന്നതല്ല, ജനങ്ങള്‍കൂടി ഇടപെട്ട് നടത്തുന്ന ഒരു പ്രസ്ഥാനമാണ്. സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച പാഠ പുസ്തകത്തിലെ അടുക്കള ചിത്രം കുട്ടികള്‍ വരച്ച ചിത്രമാണ്. ലിംഗ നീതിയില്‍ മാത്രമല്ല, ഒരു വീട്ടിലെ ജനാധിപത്യം എല്ലാവര്‍ക്കും അഭിപ്രായം പറയാനും എല്ലാവരും എല്ലാകാര്യത്തിലും പങ്കെടുക്കുക എന്ന ജനാധിപത്യ ബോധത്തെ കൂടി സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു

Related Articles

Back to top button