പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണം… സുരക്ഷാ സേനാംഗങ്ങൾ….

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യത്തിൻ്റെ മാധ്യമ വിഭാഗം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം പരാമർശിച്ചിട്ടില്ല.

Related Articles

Back to top button