പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം എനിക്ക് സ്വന്തം മകനെ പോലെയെന്ന് നീരജിന്റെ അമ്മ….മകൻറെ നേട്ടത്തിൽ സന്തോഷം…
ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി നേടിയതിന് പിന്നാലെ വൈറലായി അദ്ദേഹത്തിന്റെ അമ്മയുടെ വീഡിയോ. ഒളിംപിക്‌സില്‍ നീരജിന്റെ തുടര്‍ച്ചയായ രണ്ടാം മെഡലാണിത്. ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ നീരജിന് സാധിച്ചിരുന്നു. നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് ഇത്തവണ സ്വര്‍ണം നേടിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ കൂടിയാണിത്.