പശുവിനെ ബലാത്സംഗം ചെയ്തു…വസ്ത്രം ഉപേക്ഷിച്ച്‌ ഓടി….

പശുവിനെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി. പശുവിന്റെ ഉടമ മഹേഷ് ചന്ദ്രന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. തോട്ടത്തിനുള്ളില്‍ പശുവിനെ പീഡിപ്പിച്ച രാംപൂര്‍ സ്വദേശി ഹാഫിസിനെ നാട്ടുകാര്‍ പിടികൂടി മൊട്ടയടിച്ച്‌ പോലീസിന് കൈമാറി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ആയിരുന്നു സംഭവം.

അടുത്തുള്ള സ്ഥലത്ത് കെട്ടിയിരുന്ന പശുവിനെ ഉച്ചകഴിഞ്ഞ് തിരികെ കൊണ്ടുവരാൻ മഹേഷ് പോയപ്പോഴാണ് തോട്ടത്തിനുള്ളില്‍ ഒരാള്‍ പശുവിനെ ബലാത്സംഗം ചെയ്യുന്നത് കണ്ടത്. പശുവിനെ കയറുകൊണ്ട് വരിഞ്ഞ് മുറുക്കി ബന്ധിച്ചിരിക്കുകയായിരുന്നു. മഹേഷ് വരുന്നത് കണ്ട പ്രതി ഹാഫിസ് വസ്ത്രം ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാൻ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഹാഫിസിനെ പിടി കൂടി. രോഷാകുലരായ ആളുകള്‍ ഹാഫിസിനെ മര്‍ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഹാഫിസിനെ കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷൻ 377 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു .

Related Articles

Back to top button