പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ…

തിരൂരിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തിരൂർ കോലുപാലം കു​റ്റി​ക്കാ​ട്ടി​ൽ യൂ​സ​ഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടിരുന്നു. സംശയം തോന്നിയതിനാൽ തൊഴുത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.
പശുവിന്‍റെ ഉടമ നൽകിയ പരാതിയിൽ യൂസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തി​രൂ​ർ എ​സ്.ഐ ഷി​ജോ സി ത​ങ്ക​ച്ച​ന്റെ നേ​തൃ​ത്വ​ത്തിലാണ് പ്രതിയെ പിടികൂടിയത്. ഇ​യാ​ൾ​ക്കെ​തി​രെ പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Back to top button