പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചേർത്തല ചെത്തി സ്വദേശിയാണ് ഫാ. സണ്ണി.