പള്ളിയിൽ നിന്ന് ഇറങ്ങിയവരിലേക്ക് കാർ ഇടിച്ചുകയറി.. 3 വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്…
കൊല്ലം: പള്ളിയിൽ നിന്ന് റോഡിലേക്ക് നടന്നു വന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. കൊല്ലം കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മ പള്ളിക്ക് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 3 വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുരിയിലംമുകൾ മുതിരവിളയിൽ ഫിലിപ്പ് (57), പൊയ്കമുക്കിൽ ഷൈനി (36), ഷൈനിയുടെ 3 വയസ്സുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാര്‍ പെട്ടെന്ന് ഇടത്തോട്ട് വെട്ടിതിരിഞ്ഞാണ് നടന്നുപോകുന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.