പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണം..അധ്യാപികയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്…

മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ് സൈബർആക്രമണത്തിനെതിരെ പരാതി നൽകിയത്.

മാർത്തോമ സഭയ്ക്ക് കീഴിലെ ഒരു പള്ളിയിലെ തർക്കത്തിന്റെ പേരിൽ, കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മാർത്തോമാ സഭാ വിശ്വാസിയായ ഒരു വനിത ഉൾപ്പെടെ ആറു പേർക്കെതിരെയും ഒരു യൂട്യൂബ് ചാനൽ നടത്തിപ്പുകാരനെതിരെയുമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button