പറക്കുന്ന വിമാനത്തിന്റെ ചില്ലിടിച്ച് തകർത്ത് പക്ഷി…ചോരയിൽ കുളിച്ച് പൈലറ്റ്….
പറക്കുന്ന വിമാനത്തിന്റെ മുൻ വശത്തെചില്ല് തകർത്ത് കോക്പിറ്റിൽ പതിച്ച പക്ഷിക്ക് ദാരുണാന്ത്യം. ചില്ല്
തകർത്ത് അകത്തേക്കു വീണ പക്ഷിയുടെ ചോര തെറിച്ച് രക്തത്തിൽ കുളിച്ചിരിക്കുന്ന പൈലറ്റിന്റെ വിഡിയോ
സമൂഹമാധ്യമങ്ങളിൽ വൈറലായി. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് സംഭവം. ചില്ലു തകർത്ത്
അകത്തെത്തിയ പക്ഷിയുടെ പകുതിഭാഗം കോക്പിറ്റിനുള്ളിൽ തൂങ്ങിനിൽക്കുന്നതും വിഡിയോയിൽ
കാണാം. അപകടത്തിൽപെട്ട വിമാനം പൈലറ്റ് മനഃസാന്നിധ്യം കൈവിടാതെ താഴെയിറക്കി.