പരോൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം..കൊലക്കേസ് പ്രതിക്ക് സംഭവിച്ചത്…
പത്തനംതിട്ടയിൽ അടൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട ഏഴംകുളം സ്വദേശി മനോജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പരോളിൽ വീട്ടിൽ എത്തിയതായിരുന്നു മനോജ്. പരോൾ അവസാനിക്കാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അടൂർ സ്വദേശി പീതാംബരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയാണ് മനോജ്. 2016 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്.