പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം ജയിലിൽ തിരിച്ചെത്തി…
പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി.ഇടുക്കി സ്വദേശി തങ്കച്ചനാണ് (60) നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം തിരികെ ജയിലിൽ എത്തിയത് .2003ലാണ് 30 ദിവസത്തെ പരോൾ ലഭിച്ചതിനു പിന്നാലെ തങ്കച്ചൻ മുങ്ങിയത്.1996ൽ തൊടുപുഴ കരിമണ്ണൂരിലെ കൊലക്കേസിലാണ് തങ്കച്ചനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഇയാള്‍ക്ക് വേണ്ടി പോലീസ് അന്യസംസ്ഥാനങ്ങളിൽ വരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല . ഇതിനു പിന്നാലെയാണ് പ്രതി നേരിട്ടെത്തിയത്. മകളുടെ ഭർത്താവിനെയും കൂട്ടിയാണ് ഇയാൾ ജയിലിൽ എത്തിയത്. വയനാട്ടിൽ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്.