പരീക്ഷയ്ക്ക് പഠിച്ചില്ല..വിദ്യാർത്ഥിനിയെ അച്ഛൻ മർദിച്ച് കൊന്നു…
സ്കൂൾ പരീക്ഷയ്ക്ക് പഠിക്കാത്തതിന് 17 വയസുകാരിയെ അച്ഛൻ മർദിച്ചു കൊന്നെന്ന് പരാതി .ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു .പിന്നാലെ ആരോപണ വിധേയനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന പൊലീസ് അറിയിച്ചു . രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം .
പ്രേം നഗർ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത് . പരീക്ഷയ്ക്ക് പഠിക്കുന്നില്ല എന്നാരോപിച്ച് മകളോട് ഇയാൾ ദേഷ്യപ്പെട്ടിരുന്നുവെന്നും വ്യാഴാഴ്ച വടി ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് .കുട്ടിയുടെ മരണ ശേഷം അമ്മാവനാണ് പൊലീസിൽ പരാതി നൽകിയത് .സംഭവത്തിൽ പിതാവ് ഫതേഹ് മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മർദനം കാരണമായി ഉണ്ടായ ആന്തരിക രക്തസ്രാവമായിരിക്കാം മരണ കാരണമെന്നാണ് പോലീസ് നിഗമനം .