പരീക്ഷകള്‍ മാറ്റിവച്ചെന്ന വ്യാജ വിജ്ഞാപനം..പരാതി നൽകി എം.ജി യൂണിവേഴ്സിറ്റി…

പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജവിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി മഹാത്മാ ഗാന്ധി സര്‍വകലാശാല .വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാര്‍ഥികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു .

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും സര്‍വകലാശാലയുടെ പേര് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും .വ്യാജ അറിയിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജുകളും ജാഗ്രത പാലിക്കണമെന്നും സർവകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി

Related Articles

Back to top button