പരിപാടിക്കിടെ ശബ്ദമുണ്ടാക്കി..ഓട്ടിസം ബാധിതനായ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി….

ഓട്ടിസം ബാധിതനായ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. തൈക്കാട് മോഡല്‍ എല്‍പി സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി.പ്രിൻസിപ്പൽ വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് പുറത്താക്കുകയായിരുന്നു.കുട്ടി സ്‌കൂളില്‍ തുടരുന്നത് സ്‌കൂളിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നുപറഞ്ഞായിരുന്നു നടപടി.

മണക്കാട് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. സ്‌കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെ കുട്ടി ഒച്ചയുണ്ടാക്കിയതാണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചത്. അടുത്ത ദിവസം തന്നെ കുട്ടിയുടെ അമ്മയെ വിളിച്ച് ടിസി വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ മൂന്നു മാസം സമയം ചോദിച്ചപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്‌കൂളില്‍ നിന്ന് മാറ്റണം എന്നാണ് പറഞ്ഞിരിക്കുന്നത്.കുട്ടി ഇവിടെ പഠിച്ചാല്‍ മറ്റു കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്നും സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നുമെല്ലാം പ്രധാനാധ്യാപകന്‍ പറഞ്ഞതായും ‘അമ്മ പറഞ്ഞു.

Related Articles

Back to top button