പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി..മുൻകൂർ ജാമ്യം തേടി വി കെ പ്രകാശ് ഹൈക്കോടതിയിൽ…

യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടികാട്ടിയാണ് വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

2022ല്‍ പാലാരിവട്ടം പൊലീസില്‍ ഇവര്‍ക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വി കെ പ്രകാശിനെതിരെ യുവകഥാകാരി പരാതി നല്‍കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ സംവിധായകന്‍ 10,000 രൂപ അയച്ചുതന്നുവെന്നും ഇവർ ആരോപിച്ചു.

Related Articles

Back to top button