പരാതിക്കാരിയായ നടിയെ സ്വാധീനിക്കാന്‍ ശ്രമം..കോണ്‍ഗ്രസ് നേതാവിനെതിരെ വീണ്ടും കേസ്…

പരാതിക്കാരിയായ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രശേഖരനും സുഹൃത്തിനുമെതിരെ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു.

ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പുതിയ കേസെടുത്തത്.ചന്ദ്രശേഖരന്റെ സുഹൃത്ത് ഫോണില്‍ വിളിച്ചു. ഇതിനു പിന്നാലെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് നടി പൊലീസിനെ അറിയിച്ചത്.

Related Articles

Back to top button