പരസ്യ ബോർഡ് തകർന്ന് അപകടം.. മരണം പതിനാലായി..മരിച്ചവരുടെ കുടുംബത്തിന് ധനസഹായം….

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു.പുതിയ കണക്ക് പ്രകാരം 14 പേർ മരിച്ചു . 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും നാല് പേരുടെ കൂടി മൃതദേഹം പുറത്തെടുക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

നഗരത്തിലെ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡാണ് തകർന്ന് വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. അപകടത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. മുംബൈയിലെ എല്ലാ പരസ്യ ബോർഡുകളും പരിശോധിക്കാൻ പൊലിസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button