പരസ്യമായി മദ്യപിക്കുന്നത് തടഞ്ഞ എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപാന സംഘം…

കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. എസ്ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. നെടുമലയിൽ പരസ്യ മദ്യപാനം നടത്തിയത് തടഞ്ഞതിനാണ് ഒരു സംഘം കുപ്പിച്ചില്ല് ഉപയോഗിച്ച് എസ്ഐയെ ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊ‌ർജിതമാക്കി. 

Related Articles

Back to top button