പരശുറാം എക്സ്‌പ്രസ് വൈകും..ട്രെയിൻ സമയത്തിൽ മാറ്റം….

പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനെ തുടർന്ന് ചില ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റംവരുത്തി റെയിൽവെ.മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) 10നും 21നും രാത്രി 11.45-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽസ്റ്റേഷനിൽ നിന്ന് 12.15-ന് പുറപ്പെടും. മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) 11നും 22നും രാവിലെ 5.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽസ്റ്റേഷനിൽ നിന്ന് രാവിലെ 5.45-ന് പുറപ്പെടും.

ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മം​ഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.

Related Articles

Back to top button