പമ്പ് സെറ്റ് മോഷണക്കേസിലെ പ്രതി പിടിയിൽ…
വെള്ളറട: പമ്പ് സെറ്റ് മോഷണക്കേസിലെ പ്രതിയെ വെളുറട പൊലീസ് പിടികൂടി. പൂവാർ കരുംകുളം മേടവിളാകം പുരയിടം വീട്ടിൽ ജിതിനെ (24 ) യാണ് പിടികൂടിയത്. നിലമാംമൂട്ടിലുള്ള ഒരു കടയിൽ നിന്ന് റിപ്പയർ ചെയ്യാൻവച്ചിരുന്ന പമ്പ് സെറ്റ് ജിതിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘം മോഷ്ടിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു. പിടിയിലായ പ്രതി നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ് . മറ്റു രണ്ടുപേർ ഒളിവിലാണ്. സി.ഐ വി.പ്രസാദ്, എസ്.ഐ റസൽ രാജ്,സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്,പ്രഭുലചന്ദ്രൻ,കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള പൊലീസ് സംഘമാണ്പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.