പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതൽ ടോള്‍ നിരക്ക് കൂടും..പുതിയ നിരക്ക്….
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതൽ ടോള്‍ നിരക്ക് കൂടും..പുതിയ നിരക്ക്….
വടക്കാഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവക്ക് ഒരു വശത്തേക്ക് 110 രൂപയാണ് പുതിയ നിരക്ക്. നേരത്തെയും ടോള്‍ നിരക്ക് 110 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ ഇത് 160 രൂപയായിരുന്നു.മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 165 രൂപയായിരുന്നു. മടക്ക യാത്രയും കൂടി ചേര്‍ക്കുമ്പോള്‍ നിരക്ക് കൂടും. 250ല്‍ നിന്ന് 255 രൂപയാകും.ബസ്, ട്രക്ക് ( രണ്ട് ആക്‌സില്‍) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക്. മടക്കയാത്ര കൂടി ചേരുമ്പോള്‍ നിരക്ക് 510ല്‍ നിന്ന് 520 രൂപയായി ഉയരും.
വലിയ വാഹനങ്ങള്‍ക്ക് ( 3-6 ആക്‌സില്‍) ഒരു വശത്തേയ്ക്ക് 530 രൂപയാണ് പുതിയ നിരക്ക്. 515ല്‍ നിന്നാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയത്. ഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 685 രൂപ നല്‍കണം. നേരത്തെ ഇത് 665 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ 1000 രൂപയായി നിരക്ക് ഉയരും.ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഇന്നു മുതല്‍ നടപ്പാക്കുക.