പന്നിഫാമിലെ മാലിന്യം പൊതുനിരത്തിൽ….ഫാം ഉടമയും വാഹനവും കസ്റ്റഡിയിൽ…
വിളപ്പിൽ: പന്നി ഫാമിൽ നിന്ന് മാലിന്യം പൊതുനിരത്തിൽ . ഫാം ഉടമയും മാലിന്യം കൊണ്ടു തള്ളിയ വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ. വിളപ്പിൽശാല ചെറുകോട് പാറാംകുഴി ഭാഗത്തുള്ള ചെറുപുഷ്പം ശാന്തിയുടെ ഉടമസ്ഥതയിലുള്ള ഹരിതം പന്നി ഫാമിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടുവന്ന പന്നിവിസർജ്യവും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള അജൈവ മാലിന്യ വസ്തുക്കളാണ് വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ രാജേഷിൻ്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഫാം ഉടമ ചെറുപുഷ്പം ശാന്തി, മാലിന്യം കയറ്റിവന്ന മിനിലോറിയുടെ ഡ്രൈവർ അജി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യം ഫാമിനു അടുത്തുള്ള റോഡിലും സ്വകാര്യവസ്തുവിലുമാണ് നിക്ഷേപിച്ചത്. ഈ മാലിന്യം പോലീസ് ഫാം അധികൃതരെ കൊണ്ടുതന്നെ വാഹനത്തിൽ കയറ്റി ഫാം വളപ്പിൽ തിരികെ കൊണ്ടിടീച്ചു. പ്രതികൾക്കെതിരെ കേസെടുത്തു. മാലിന്യം നീക്കാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.